News

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: ജൂണ്‍ 21 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ ആരംഭിച്ചു. ജൂണ്‍ 6ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ ആറു മുതല്‍ ജൂണ്‍ 21 വരെ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ചേര്‍ക്കാന്‍ സാധിക്കും. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കുമാണ് പേര് ഉള്‍പ്പെടുത്താന്‍ അവസരം.
2024 ജനുവരി 1ന് 18 വയസ്സു തികഞ്ഞവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം. ജൂണ്‍ 13 മുതല്‍ 29 വരെ ഹിയറിംഗ് പ്രക്രിയ നടക്കും. പട്ടികയില്‍ പരാതികളുള്ളവര്‍ക്ക് വേണ്ടിയാണിത്. ഹിയറിംഗിന് അപേക്ഷകര്‍ നേരിട്ട് ഹാജരാവണം. തുടര്‍ന്ന് ജൂലൈ 1ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് കമ്മീഷന്‍ തയ്യാറെടുക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by