ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോിയില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിയില്‍ നടക്കുന്നതു സംബന്ധിച്ച വിവാദം കൊഴുക്കുന്നു. മൈതാനത്തെ മനസ്സിലാക്കാനും അതനുസരിച്ച് തന്ത്രങ്ങള്‍ മെനയുവാനും ഇതുപകരിക്കുമെന്ന് ഓസീസ് താരങ്ങള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ അതിനെ പിന്തുണയ്‌ക്കുന്ന തരത്തിലുള്ള നിലപാടുമായി ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ത്തന്നെ നടത്തുന്നതുകൊണ്ട് ടീമിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും ആവര്‍ത്തിക്കുന്നതിനിടെയാണ് ഇരുവരെയും വെട്ടിലാക്കി വിരുദ്ധ നിലപാടുമായി ഇന്ത്യന്‍ ടീമംഗം മുഹമ്മദ് ഷമി രംഗത്തെത്തിയിരിക്കുന്നത്. ഒറ്റ സ്ഥലത്ത് താമസിച്ച് എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന് ഗുണകരമാണെന്ന് ഷമി വിലയിരുത്തി.
”എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. സ്റ്റേഡിയത്തിലെ സാഹചര്യങ്ങളും പിച്ചിന്റെ സ്വഭാവവും ഞങ്ങള്‍ക്കു മുന്‍കൂട്ടി മനസ്സിലാക്കാനാകും’ – ഷമി തുറന്നടിച്ചു. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പൂര്‍ണമായും ദുബായില്‍ നടത്തുന്നത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും അഭിപ്രായപ്പെട്ടിരുന്നു. ”ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല. ഇത് ദുബായിയാണ്. ഈ വേദിയില്‍ ഞങ്ങള്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ചും ദുബായിലെ പിച്ച് പുതിയതാണ്- രോഹിത് പറഞ്ഞു. കളിക്കുന്നതിനു മാത്രമാണ് ഇവിടെയെത്തുന്നത്. പരിശീലനമൊക്കെ പുറത്താണ് മറ്റേതൊരു ടീമിനെയും പോലെ ഞങ്ങള്‍ക്കും ദുബായ് ഒരു നിഷ്പക്ഷ വേദിയാണ്. ഏറ്റവും ഒടുവില്‍ എന്നാണ് ഇവിടെ കളിച്ചതെന്നുപോലും ഞാന്‍ ഓര്‍ക്കുന്നില്ല. ഒരേ വേദിയായതുകൊണ്ട് ഞങ്ങള്‍ പ്രത്യേകിച്ചൊരു തന്ത്രവും തയാറാക്കിയിട്ടുമില്ല.- പരിശീലകന്‍ ഗംഭീര്‍ പറഞ്ഞു. ‘ ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ഗംഭീറിന്റെ പ്രതികരണം.
അതിനിടെ, ചാമ്പ്യന്‍സ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിക്കുന്നത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളായ നാസര്‍ ഹുസൈനും മൈക്ക് ആതര്‍ട്ടനുമാണ് ചൂണ്ടിക്കാട്ടിയത്. ഇതോടെ ഇന്ത്യന്‍ ടീമിനെ പ്രതിരോധിച്ച് മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, സൗരവ് ഗാംഗുലി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: