World

ചെലവ് കൂടുന്നു; സൈനിക വിമാനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി

Published by

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയവരെ നാടുകടത്താനായി സൈനിക വിമാനം ഉപയോഗിക്കുന്നത് അമേരിക്ക നിര്‍ത്തി. നാടുകടത്തുന്നതിനായി സൈനിക വിമാനം ഉപയോഗിക്കുന്നതിന് അധിക ചെലവ് കണക്കിലെടുത്താണ് ഈ നടപടി. മാര്‍ച്ച് ഒന്നിനാണ് അനധികൃത കുടിയേറ്റക്കാരെയും കയറ്റിയുള്ള വിമാനം അവസാനമായി അമേരിക്കയില്‍ നിന്ന് പോയത്.

സൈനിക വിമാനം ഉപയോഗിക്കുന്ന നടപടി കാര്യക്ഷമമല്ലെന്നും ചെലവേറിയതുമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിക്കുന്നത്. സൈനികവാഹനത്തില്‍ മൂന്ന് തവണയാണ് അനധികൃത കുടിയേറ്റക്കാരെ ഭാരതത്തില്‍ എത്തിച്ചത്. ഓരോ യാത്രയ്‌ക്കും ചെലവായത് 26.12 കോടി രൂപ. ഭാരത്തിലേക്കു മാത്രം മാത്രം ചെലവായത് 78.36 കോടി. മറ്റു ചില രാജ്യങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലേക്കാണ് നാടു കടത്തിയത്. വലിയ സൈനികവിമാനത്തില്‍ പത്തും പന്ത്രണ്ടും പേരെ മാത്രമാണ് ഇങ്ങനെ ഗ്വാണ്ടനാമോയില്‍ എത്തിച്ചത്. ഇതിനായി ഓരോ യാത്രക്കാരനും ചെലവായത് 17.41 ലക്ഷം രൂപ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by