Kerala

നിലമ്പൂരില്‍ മുന്‍ നൃത്താധ്യാപികയായ വയോധികക്ക് മര്‍ദനമേറ്റ സംഭവത്തില്‍   റിപ്പോര്‍ട്ട് തേടി

Published by

മലപ്പുറം: നിലമ്പൂരില്‍ മുന്‍ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്‍.ബിന്ദു അടിയന്തിര റിപ്പോര്‍ട്ട് തേടി.
നിലമ്പൂര്‍ സി.എച്ച് നഗറിലെ 80 കാരിയായ പാട്ടത്തൊടി ഇന്ദ്രാണിക്കാണ് മര്‍ദനമേറ്റത്. അയല്‍ക്കാരനായ വയോധികന്‍ ഷാജിയാണ് മര്‍ദിച്ചത്. അയല്‍ക്കാര്‍ പകര്‍ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. വയോധികയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മര്‍ദ്ദനമേറ്റ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്.
വിധവയായ ഇന്ദ്രാണിയുടെ മകന്‍ സത്യനാഥന്‍ പുറത്തുപോകുമ്പോള്‍ അമ്മയെ നോക്കാന്‍ വേണ്ടി അയല്‍വാസി ഷാജിയെ ഏല്‍പ്പിച്ചതായിരുന്നു. ഇന്ദ്രാണിയെ മര്‍ദ്ദിക്കുമ്പോള്‍ ഷാജി മദ്യലഹരിയിലായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് നിലമ്പൂര്‍ പൊലീസ് ഷാജിയെ കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദ്ദനമേറ്റ ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക