മുംബൈ : പോഡ്കാസ്റ്റിനെത്തിയ നടിയെ ബുർഖ ധരിപ്പിക്കാൻ ശ്രമിച്ച് മുൻ നടി സനാഖാൻ . ബോളിവുഡ് വിട്ട് കടുത്ത മതവിശ്വാസിയായി മാറിയ സനാഖാൻ നടി സംഭവന സേത്തിനോടാണ് ബുർഖ ധരിക്കാൻ ആവശ്യപ്പെട്ടത്.എന്നാൽ താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെങ്കിലും, ഒരു ഹിന്ദുവായതിൽ അഭിമാനിക്കുന്നുവെന്നും ബുർഖ ധരിക്കില്ലെന്നുമായിരുന്നു സംഭവന സേത്തിന്റെ മറുപടി.
സന ഖാൻ തന്റെ പോഡ്‌കാസ്റ്റിലേക്ക് നടി സംഭവന സേത്തിനെ ക്ഷണിച്ചിരുന്നു. സംഭവന സേത്ത് മഞ്ഞ കുർത്തയും കറുത്ത പൈജാമയും ധരിച്ചാണ് പോഡ്‌കാസ്റ്റിനായി വീട്ടിൽ നിന്ന് സന ഖാന്റെ വീട്ടിലേക്ക് എത്തിയത്. എന്നാൽ പോഡ്‌കാസ്റ്റ് ആരംഭിക്കുന്നതിനു മുൻപ് സന ഖാൻ സംഭവ്ന സേത്തിനോട് വസ്ത്രം മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ദുപ്പട്ട എവിടെയാണെന്നും, ബുർഖ കൊണ്ടുവരൂ, സംഭവനയെ ബുർഖ ധരിപ്പിപ്പിക്കൂ എന്നും സന ഖാൻ പറയുന്നു. എന്നാൽ ഹിന്ദുവായ താൻ ബുർഖ ധരിക്കില്ലെന്ന് സംഭവന വ്യക്തമായി പറയുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക