World

ആദ്യം കരച്ചിൽ നിർത്തൂ , എന്നിട്ട് കശ്മീരിന്റെ മോഷ്ടിച്ച ഭാഗം തിരികെ നൽകു ; കശ്മീർ പ്രശ്നം പരിഹരിക്കപ്പെടും : പാകിസ്ഥാന് ജയശങ്കറിന്റെ ഉപദേശം

ഇന്ത്യൻ സർക്കാർ കശ്മീരിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ മിക്ക പ്രശ്‌നങ്ങളും പരിഹരിച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്തതോടെയാണ് വികസനം ആരംഭിച്ചത്. കശ്മീരിൽ വികസനം നടന്ന രീതിയും സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിച്ച രീതിയും ലോകം മുഴുവൻ കണ്ടു

Published by

ലണ്ടൻ : വ്യക്തമായ കാഴ്ചപ്പാടുകൾ കൊണ്ട് എതിരാളികളുടെ വരെ പ്രശംസ പിടിച്ചു പറ്റുന്ന നേതാവാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇപ്പോഴിത കഴിഞ്ഞ ദിവസം ലണ്ടനിലെ ചാത്തം ഹൗസിൽ ഇന്ത്യ- പാകിസ്ഥാൻ ബന്ധത്തെക്കുറിച്ചും കശ്മീർ വിഷയത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ പ്രസ്താവനകളാണ് ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്.

കശ്മീർ വിഷയത്തിൽ കരഞ്ഞത് മതിയെന്ന് പാകിസ്ഥാനോട് വീണ്ടും ജയശങ്കർ ഉപദേശിച്ചു. മോഷ്ടിച്ച കശ്മീരിലെ ഭാഗം തിരികെ നൽകിയില്ലെങ്കിൽ കശ്മീർ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിന് മുന്നോട്ടുള്ള ഏക മാർഗം പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന ജമ്മു കശ്മീരിന്റെ ഭാഗം തിരികെ നൽകിയാൽ കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് 9 ന് നൽകിയ പ്രസ്താവനയിലും ജയശങ്കർ ഈ വ്യക്തമായ പരിഹാരം നൽകിയിരുന്നു. പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിന്റെ ഭാഗം ഇന്ത്യയുടെ ഭാഗമാണെന്ന് ആ സമയത്തും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പുറമെ ലണ്ടനിൽ നടത്തിയ പ്രസ്താവനയിൽ ഇന്ത്യൻ സർക്കാർ പ്രദേശത്ത് നടത്തുന്ന വികസന ശ്രമങ്ങളെക്കുറിച്ചും കശ്മീരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും തന്റെ അഭിപ്രായങ്ങൾ വ്യക്തമായും സത്യസന്ധമായും പ്രകടിപ്പിച്ചു.

ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്തതും, കശ്മീരിന്റെ വികസനവും, അവിടെ നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളും, സാമൂഹിക നീതി പാലിക്കുന്നതും അദ്ദേഹം സദസിന് വിശദീകരിച്ചു കൊടുത്തു. കേന്ദ്രഭരണ പ്രദേശത്ത് മോദി സർക്കാർ വിജയകരമായി തിരഞ്ഞെടുപ്പ് നടത്തിയതും അദ്ദേഹം ഊന്നിപ്പറഞ്ഞു. പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ജമ്മു കശ്മീരിന്റെ ആ ഭാഗം തിരികെ നൽകിയാൽ മാത്രമേ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് അവസാനിക്കൂ എന്ന് ജയ്ശങ്കർ വീണ്ടും തറപ്പിച്ച് പറഞ്ഞു. അതിനുശേഷം കശ്മീർ ഇനി ഒരു തർക്ക വിഷയമായിരിക്കില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യൻ സർക്കാർ കശ്മീരിൽ വളരെ നല്ല പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ മിക്ക പ്രശ്‌നങ്ങളും പരിഹരിച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്തതോടെയാണ് വികസനം ആരംഭിച്ചത്. കശ്മീരിൽ വികസനം നടന്ന രീതിയും സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിച്ച രീതിയും ലോകം മുഴുവൻ കണ്ടു. ജമ്മു കശ്മീരിലെ ജനാധിപത്യ പ്രക്രിയയിലുള്ള ജനങ്ങളുടെ താൽപ്പര്യത്തെക്കുറിച്ച് പരാമർശിക്കവേ അവിടെ തിരഞ്ഞെടുപ്പ് നടന്നുവെന്നും ആളുകൾ അതിൽ ആവേശത്തോടെ പങ്കെടുത്തുവെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വോട്ടുചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ മോഷ്ടിക്കപ്പെട്ട കശ്മീരിന്റെ ഭാഗം തിരിച്ചു കിട്ടുന്നതിനായി കാത്തിരിക്കുകയാണെന്ന് ജയ്ശങ്കർ പറഞ്ഞു. ഇത് പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക