വഖഫ് നിയമഭേദഗതിക്ക് പിന്തുണ ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കേരളത്തിലെ എംപിമാര്‍ക്ക് കത്തയയ്‌ക്കുന്ന പരിപാടി എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: മുനമ്പം വഖഫ് അധിനിവേശത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഇടതു വലതു എംപിമാര്‍ പാര്‍ലമെന്റില്‍ വഖഫ് നിയമഭേദഗതി ബില്ലിനെ എതിര്‍ക്കുകയാണെന്നും ഇത് വഞ്ചനയും ഇരട്ടത്താപ്പുമാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍.
മുനമ്പം ജനതയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കേരളത്തിലെ എംപിമാര്‍ക്ക് കത്തയയ്‌ക്കുന്ന പരിപാടി എറണാകുളം ജനറല്‍ പോസ്റ്റ് ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലെ വഖഫ് നിയമം ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശവിരുദ്ധവുമായ അനവധി ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. കാലങ്ങളായി രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ സംഭാവനയാണിത്. ഇതിനെ കാലോചിതമായി പരിഷ്‌കരിക്കുവാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ നടക്കുന്ന സമരത്തിന് വഖഫ് നിയമ ഭേദഗതി ബില്‍ നിയമമാകുന്നതോടെ ശാശ്വത പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന പരിപാടിയില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ഇന്‍ഡസ്ട്രിയല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അനൂപ് അയ്യപ്പന്‍, ഫിഷര്‍മെന്‍ സംസ്ഥാന സഹ കണ്‍വീനര്‍ സുനില്‍ തീരഭൂമി, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എസ്. സജി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമിതിയംഗം പദ്മജ എസ്. മേനോന്‍, മണ്ഡലം പ്രസിഡന്റുമാരായ അജിത് ആനന്ദന്‍, അഡ്വ. രൂപേഷ്, അഡ്വ. വേദരാജ്, അഡ്വ. സ്വരാജ്, രതീഷ്‌കുമാര്‍ എന്‍.കെ., നേതാക്കളായ അഡ്വ. പ്രിയ പ്രശാന്ത്, അഡ്വ. രമാദേവി തോട്ടുങ്കല്‍, കെ. കെ. വേലായുധന്‍, കെ.ടി. ബൈജു, ഡോ. ജലജ ആചാര്യ, എന്‍.വി. സുദീപ്, കെ. വിശ്വനാഥന്‍, റാണി ഷൈന്‍, സുധ വിമോദ്, ഗോപു പരമശിവന്‍, പ്രസ്റ്റി പ്രസന്നന്‍, ശശികുമാര മേനോന്‍, പാറപ്പുറം രാധാകൃഷ്ണന്‍, സജീവ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക