കൊച്ചി : മഹാകുംഭമേളയെ അപമാനിച്ച് ചാനൽ പരിപാടി അവതരിപ്പിച്ച സിന്ധു സൂര്യകുമാറിനെ വിമർശിച്ച് വി മുരളീധരൻ . ഹിന്ദുവിശ്വാസങ്ങളോടുള്ള അസഹിഷ്ണുത കേവലം സിന്ധു സൂര്യകുമാറിൽ തീരുന്നതല്ലെന്നും , മലയാളത്തിലെ നല്ല ശതമാനം മാധ്യമപ്രവർത്തകരും ഭൂരിപക്ഷസമുദായത്തെ അവഹേളിക്കാൻ അവസരം കാത്തിരിക്കുന്നവരാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഗംഗാസ്നാനം “സമ്പൂർണ സാക്ഷരരായവർ ” ചെയ്യരുത് എന്ന് പറയുന്നത് തികഞ്ഞ അസഹിഷ്ണുതയിൽ നിന്നാണ്. മൃഗബലി നടത്താനല്ല ,മറിച്ച് നദിയിൽ മുങ്ങിക്കുളിക്കാനാണ് ആ മനുഷ്യർ പോയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റ് പൂർണ്ണരൂപം….
സിന്ധുവും ഹിന്ദുവും
……………
ഹിന്ദുവിശ്വാസങ്ങളോടുള്ള അസഹിഷ്ണുത കേവലം സിന്ധു സൂര്യകുമാറിൽ തീരുന്നതല്ല…
മലയാളത്തിലെ നല്ല ശതമാനം മാധ്യമപ്രവർത്തകരും ഭൂരിപക്ഷസമുദായത്തെ അവഹേളിക്കാൻ അവസരം കാത്തിരിക്കുന്നവരാണ്….
ശബരിമലയിൽ ആചാരലംഘനത്തിനായി മുറവിളി കൂട്ടിയവരും അയോധ്യ പ്രാണപ്രതിഷ്ഠയെ അപമാനിച്ചവരുമെല്ലാം ഒരുപോലെ…..
144 വർഷത്തിന് ശേഷം നടന്ന മഹാകുംഭമേളയ്‌ക്ക് ജനം ഒഴുകിയത് PR മൂലമാണെന്ന് മാധ്യമപ്രവർത്തക വിചാരിക്കുന്നത് അവരുടെ വിവരക്കേട് മൂലമെന്ന് കരുതാം.
പക്ഷേ ഗംഗാസ്നാനം “സമ്പൂർണ സാക്ഷരരായവർ ” ചെയ്യരുത് എന്ന് പറയുന്നത് തികഞ്ഞ അസഹിഷ്ണുതയിൽ നിന്നാണ്.
മൃഗബലി നടത്താനല്ല ,മറിച്ച് നദിയിൽ മുങ്ങിക്കുളിക്കാനാണ് ആ മനുഷ്യർ പോയത്.
സിന്ധു സൂര്യകുമാർ ‘ഗംഗാ ആരതി ‘ കണ്ടിട്ടുണ്ടോയെന്ന് എനിക്ക്
അറിയില്ല.
ലോകത്ത് മറ്റൊരിടത്തും നദിയെ പൂജിക്കുന്ന അത്ര മഹത്തരമായ ഒരു ചടങ്ങ് കാണാനാവില്ല.
കാരണം സനാതനപാതയിൽ പ്രകൃതിയും മനുഷ്യനുമെല്ലാം ഈശ്വരൻ തന്നെയാണ്.
തത്വമസി ; ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമവാക്യം ഹിന്ദു വിശുദ്ധ ഗ്രന്ഥത്തിലേ കാണാനാകൂ…
എന്റെ വിശ്വാസമല്ലാത്തതിന്റെ പേരിൽ മറ്റുള്ളവന്റെ കഴുത്തറക്കുന്ന പാരമ്പര്യം ഹിന്ദുവിനില്ല…
കാലാകാലങ്ങളിൽ ഇവിടുത്തെ സനാതനധർമികളായ രാജാക്കന്മാർ പുറത്തു നിന്നെത്തിയവരെയെല്ലാം സന്തോഷത്തോടെ സ്വീകരിച്ചതിനാലാണ് ഭാരതത്തിൽ വ്യത്യസ്ത മതങ്ങളുണ്ടായത്….
സെമിറ്റിക് മതങ്ങൾ ഭൂരിപക്ഷമായ രാജ്യങ്ങളിൽ അതല്ല സ്ഥിതി….
ഹജ് തീർഥാടനത്തിന് ഒരു കുറവും വരുത്താതെ നരേന്ദ്രമോദി സർക്കാർ നോക്കുന്നത് ” ഏകം സത് വിപ്രാ ബഹുദാ വദന്തി ” എന്ന് വിശ്വസിക്കുന്നതിനാലാണ്….
ഇനിയും ശ്രീമതി.സിന്ധുവിന് ബോധ്യമായില്ലെങ്കിൽ ലോകാരാധ്യനായ സ്വാമി വിവേകാനന്ദൻ ഹിന്ദുമതത്തെക്കുറിച്ച് പറഞ്ഞത് ഉദ്ധരിക്കുന്നു.
” I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true. I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: