അബുദാബി: രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി യു എ ഇ . മുഹമ്മദ് റിനാഷ് , മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത് .ഫെബ്രുവരി 28 ന് യുഎഇ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതാണ് ഇക്കാര്യം.
എമിറാത്തി പൗരനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുഹമ്മദ് റിനാഷിന് വധശിക്ഷ വിധിച്ചത് . ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്. യുഎഇ സർക്കാരിന് ദയാഹർജികളും മാപ്പ് അപേക്ഷകളും അയയ്‌ക്കുന്നതുൾപ്പെടെ സാധ്യമായ എല്ലാ കോൺസുലാർ, നിയമ സഹായങ്ങളും എംബസി നൽകിയിരുന്നുവെങ്കിലും യുഎഇയിലെ പരമോന്നത കോടതിയായ കോർട്ട് ഓഫ് കാസേഷൻ ഇവരുടെ ശിക്ഷ ശരിവയ്‌ക്കുകയായിരുന്നു.
ഇരുവരുടെയും കുടുംബങ്ങളെ വിവരം അറിയിച്ചുവെന്നും സംസ്കാരത്തിന് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക