വാഷിങ്ടൺ: വൈറ്റ് ഹൗസിൽ വെള്ളിയാഴ്‌ച്ച ഉണ്ടായ കലഹത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കി. സമാധാന ചർച്ചയ്‌ക്കും മിനറൽ കരാറിനും തയ്യാറാണെന്നു വ്യക്തമാക്കുന്ന കത്ത് യുക്രൈൻ പ്രസിഡന്റ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അയച്ചു. കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് കോൺഗ്രസിലെ പ്രസംഗത്തിനിടയിൽ വായിച്ചു.
“ഈ കത്തിനെ ഞാൻ മാനിക്കുന്നു,” ട്രംപ് പറഞ്ഞു. എത്രയും വേഗം സമാധാന ചർച്ച ആരംഭിക്കാൻ യുക്രൈൻ തയ്യാറാണെന്നാണ് കത്തിൽ പറയുന്നതെന്നു ട്രംപ് ചൂണ്ടിക്കാട്ടിയപ്പോൾ സഭയിൽ കരഘോഷം ഉയർന്നു. റഷ്യയും സമാധാനത്തിനു തയാറാണെന്നു ട്രംപ് പറഞ്ഞു. സെലൻസ്കി നേരത്തെ എക്‌സിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലെ ഉള്ളടക്കം തന്നെയാണ് ട്രംപിനുളള കത്തിലും ഉള്ളത്. അടിസ്ഥാനപരമായി, ഓവൽ ഓഫിസ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. യുദ്ധവിരാമ ചർച്ച ഉടൻ ആരംഭിക്കാം, മിനറൽ ഡീൽ ഒപ്പിടാം എന്നീ കാര്യങ്ങളാണ് സിലിൻസ്കി പറയുന്നത്.
യുഎസിനെ സംബന്ധിച്ച് യുക്രൈനിലെ സമ്പന്നമായ ധാതു നിക്ഷേപങ്ങൾ ഖനനം ചെയ്യാൻ അനുമതി ലഭിക്കുന്ന കരാർ അതിപ്രധാനമാണ്. മുൻ പ്രസിഡന്റ് ബൈഡൻ യുക്രൈന് $350 ബില്യൺ സൈനിക സഹായം നൽകിയെന്നു ട്രംപ് പറയുമ്പോൾ ഈ കരാർ കൊണ്ട് യുഎസിനു തിരിച്ചു കിട്ടാവുന്നത് $500 മില്യൺ ആണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഇരു രാജ്യങ്ങളും ചേർന്നുളള ഒരു നിക്ഷേപ ഫണ്ട് ആയിരിക്കും യുക്രൈന്റെ പുനർ നിർമാണത്തിന് നേതൃത്വം നൽകുക. ധാതു നിക്ഷേപം, എണ്ണ, ഗ്യാസ് എന്നിവയിൽ നിന്നുളള പണം ഫണ്ടിലേക്ക് യുക്രൈൻ നൽകും. യുക്രൈനു ഭദ്രതയും സാമ്പത്തിക പുരോഗതിയും ലഭ്യമാക്കാൻ യുഎസ് പ്രവർത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: