ചെന്നൈ: ജീവപര്യന്തം ശിക്ഷയ്‌ക്കിടെ വിവാഹത്തിന് പരോള്‍ തേടി തേടി കുറ്റവാളി കോടതിയിലെത്തി. വിവാഹം അടിസ്ഥാന മൗലികാവകാശമാണെന്ന് വിലയിരുത്തി കോടതി അനുമതി നല്‍കുകയും ചെയ്തു. തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മകന് വിവാഹത്തിനായി 25 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പരോളിന് ആവശ്യമായ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ജയിലധികൃതര്‍ പരോള്‍ നിഷേധിച്ചതോടെയാണ് മാതാവ് ഹൈക്കോടതിയെ ആശ്രയിച്ചത്. തടവുകാര്‍ക്ക് വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. വിവാഹത്തിന് പരോള്‍ പരിഗണിക്കാം എന്ന് ജയില്‍ ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്. ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ തടവുകാര്‍ക്ക് വിവാഹ അവകാശമില്ലെങ്കിലും ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: