കൊച്ചി : സംസ്ഥാനത്ത് വര്‍ദ്ധിച്ച ലഹരി ഉപയോഗത്തിനും അതിക്രമങ്ങള്‍ക്കും പ്രചോദനം സിനിമയാണെന്ന ആക്ഷേപം തള്ളി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്. നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് പ്രചരിപ്പിച്ചതിന് സിനിമയ്ക്കുള്ള പങ്ക് വിസ്മരിക്കരുതെന്നാണ് യൂണിയന്റെ നിലപാട്. എസ്എന്‍ സ്വാമി എഴുതി എം മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന ഈ ഡയലോഗ് പൊതുസമൂഹം ഏറ്റെടുത്തതാണ്.കലാരൂപം എന്ന നിലയില്‍ സിനിമ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യ പക്ഷത്തിന്റെ രാഷ്ട്രീയമാണ്. ലഹരിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സിനിമകളുണ്ട് കേരളത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണം ക്യാമ്പസുകളിലും ഹോട്ടലുകളിലും സുലഭമായി കിട്ടുന്ന സിന്തറ്റിക് ലഹരികളാണ്. ലഹരി സുലഭമാകാന്‍ കാരണം സിനിമയിലെ ചില ദൃശ്യവല്ക്കരണമാണെന്ന വാദത്തോട് യോജിപ്പില്ല. ലഹരിയുടെ മാരക പ്രവാഹത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കലാണ് ഈ ആരോപണമെന്നും യൂണിയന് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: