ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. വടക്ക്-പടിഞ്ഞാറൻ സൈനിക താവളത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ 15പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം നടത്തിയ ആറ് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. സ്ഫോടനത്തിൽ സമീപത്തെ പള്ളിയും തകർന്നു. ആക്രമണത്തിന് പിന്നിൽ ഭീകര സംഘടനയായ പാക് താലിബാനാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: