India

വോട്ടര്‍മാരോട് മാന്യമായി പെരുമാറാന്‍ ബി.എല്‍.ഒമാരെ പരിശീലിപ്പിക്കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍

Published by

ന്യൂദല്‍ഹി: വോട്ടര്‍മാരോട് മാന്യമായി പെരുമാറാന്‍ ബി.എല്‍.ഒമാരെ (ബൂത്ത് ലെവല്‍ ഓഫീസര്‍) പരിശീലിപ്പിക്കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചു. വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് ആരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്‌ദേഹം. ചീഫ് ഇലക്ഷന്‍ കമ്മീഷണറായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. സിഇസിയും ഇലക്ഷന്‍ കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധുവും ഡോ. വിവേക് ജോഷിയും രാജ്യത്ത് തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സിഇഒമാരുമായി സംവദിച്ചു.രാജ്യത്തുടനീളമുള്ള എല്ലാ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരും സുതാര്യമായി പ്രവര്‍ത്തിക്കാനും എല്ലാ നിയമപരമായ ബാധ്യതകളും ജാഗ്രതയോടെ നിറവേറ്റാനും സിഇസി ഗ്യാനേഷ് കുമാര്‍ ആഹ്വാനം ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by