കൊച്ചി: ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സംഗീത വിശ്വനാഥനെ (48) സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. എസ്എന്‍ഡിപി യോഗം വനിതാസംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറിയാണ് അഭിഭാഷകയായ സംഗീത. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്നു. തൃശൂര്‍ വടുക്കര സ്വദേശിയാണ്. ഭര്‍ത്താവ് :വിശ്വനാഥന്‍, മക്കള്‍: അഭിരാം, ഉത്തര.
പ്രതികരിക്കാൻ ഇവിടെ എഴുതുക