India

എടുത്തു പറയാത്ത പക്ഷം വിധികള്‍ക്കെല്ലാം മുന്‍കാല പ്രാബല്യമുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി

Published by

ന്യൂദല്‍ഹി: പ്രത്യേകം എടുത്തു പറയാത്ത പക്ഷം കോടതി വിധികളെല്ലാം മുന്‍കാല പ്രാബല്യം ബാധകമായവയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. മുന്‍കാല പ്രാബല്യമുണ്ടെന്ന് വ്യക്തമാക്കാത്തിടത്തോളം പാര്‍ലമെന്‌റ് നിയമം നിര്‍മ്മിക്കുന്നത് വരുംകാലത്തിലേക്കാണ്. അവയ്‌ക്ക് മുന്‍കാല പ്രാബല്യം ഇല്ല. എന്നാല്‍ ഭരണഘടനാ കോടതികളുടെ വിധികള്‍ അങ്ങിനെയല്ല. അവയ്‌ക്ക് മുന്‍കാല പ്രാബല്യമുണ്ട്. 2015ലെ പ്രിയങ്ക ശ്രീവാസ്തവാ കേസിലെ വിധിയുടെ പ്രാബല്യം വിധിക്ക് ശേഷമാക്കി കൊണ്ടാണ് ജസ്റ്റിസ് സുധാംശു ധൂലിയ, ജസ്റ്റിസ് എ അമാനുള്ള എന്നിവര്‍ ഇക്കാര്യം പറഞ്ഞത്. വിധിയുടെ അനുകൂല്യം വിധി വന്ന ദിവസം മുതല്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് മറ്റൊരു കേസില്‍ സുപ്രീംകോടതി വ്യക്തമാക്കി. ഉടനടി വിരമിക്കുന്നത് കൊണ്ട് മാത്രം സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരാളുടെ വാര്‍ഷിക ഇന്‍ഗ്രിമെന്റ് നിഷേധിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക