കോട്ടയം: ഉച്ചയ്‌ക്കുശേഷം നടക്കുന്ന പരീക്ഷ രാവിലെ നടക്കുമെന്ന് വാര്‍ത്ത നല്‍കിയ മനോരമ മാപ്പുപറഞ്ഞു. തിങ്കളാഴ്ചയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിച്ചത്. ടൈംടേബിള്‍ പ്രകാരം ഉച്ചയ്‌ക്ക് ശേഷമാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ആദ്യ ദിവസത്തെ ഇംഗ്ലീഷ് പരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെ പുനക്രമീകരിച്ചു എന്ന് മനോരമ വാര്‍ത്ത നല്‍കി. രാവിലെ പത്രവാര്‍ത്ത കണ്ട വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായി. ഉച്ചയ്‌ക്കുശേഷം നടക്കുന്ന പരീക്ഷയ്‌ക്കായി തയ്യാറെടുത്ത വിദ്യാര്‍ത്ഥികള്‍ റിവിഷന്‍ പൂര്‍ത്തിയാകില്ലെന്ന് ആശങ്കയില്‍ സഹപാഠികളെയും അധ്യാപകരെയും മറ്റും നിരന്തരം ഫോണ്‍ വിളിച്ച് ആരാഞ്ഞു. ചില കുട്ടികള്‍ രാവിലെ സ്‌കൂളില്‍ എത്തുകയും ചെയ്തു. പിന്നീടാണ് മനോരമ തെറ്റായ വാര്‍ത്തയാണ് കൊടുത്തതെന്ന് ബോധ്യപ്പെട്ടത്. നിര്‍ണായകമായ ബോര്‍ഡ് പരീക്ഷയില്‍ തെറ്റായ വാര്‍ത്ത കൊടുത്ത മനോരമ ഓഫീസിലേക്ക് നിരന്തരം ഫോണ്‍വിളികളും ഉണ്ടായി.
ഇതേ തുടര്‍ന്ന് ഇന്ന് മനോരമ ദിനപത്രം ഖേദംപ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: