കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം സമസ്തയുടെ തീരുമാനം. 100 കോടിയുടെ പദ്ധതിയിലാകും സ്വകാര്യ സർവകലാശാല സ്ഥാപിക്കുക. സംഘടനക്കു കീഴിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്ക് കീഴിൽ ഏകോപിപ്പിക്കാനാണ് തീരുമാനം.
കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലേതാണ് തീരുമാനം.
പദ്ധതിയുടെ ആദ്യ ഘട്ടം 50 കോടി രൂപ സമാഹരിക്കും. ചരിത്രം ഭാഷാ പഠനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും സർവകലാശാല നിലവിൽ വരുന്നത്.
മറ്റ് ആധുനിക സാങ്കേതിക വിഷയങ്ങളും പാഠ്യവിഷയങ്ങളായി കൊണ്ടുവരുമെന്നും സമസ്ത എ പി വിഭാഗം അറിയിച്ചു. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണവും വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗവും ആരംഭിക്കും.
സർവകലാശാല സ്ഥാപിക്കാൻ ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കാനാണ് സമസ്തയുടെ തീരുമാനം. സമസ്ത നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങളിൽ ഏറ്റവും മികച്ച സംവിധാനമായിരിക്കും സര്‍വകലാശാലയെന്നും മുശാവറ യോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: