Kerala

മാർക്സിസ്റ്റുകളെ സമരം ചെയ്തു തോൽപിക്കാൻ കഴിയുന്നവർ ഇന്നു ലോകത്തില്ല ; എ വിജയരാഘവൻ

Published by

ചേർത്തല : മാർക്സിസ്റ്റുകളെ സമരം ചെയ്തു തോൽപിക്കാൻ കഴിയുന്നവർ ഇന്നു ലോകത്തു തന്നെയില്ലെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേള നഗരിയിൽ സ്ഥാപിക്കാനുള്ള ദീപശിഖാപ്രയാണം വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ന്യായമായ സമരം ലോകത്ത് എവിടെ നടന്നാലും പിന്തുണയ്‌ക്കും. എന്നാൽ അജണ്ടയിൽ നടക്കുന്ന സമരങ്ങളെ അതേ നാണയത്തിൽ തന്നെ നേരിടും. പാവപ്പെട്ടവന്റെ മടിക്കുത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് പാർട്ടിയുടെ കരുത്ത് .ഇത്തരത്തിൽ സമാഹരിച്ച നാലു കോടി രൂപ കൊണ്ടാണ് കൊല്ലത്തു സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by