കൊച്ചി: ആശാവർക്കർമാർക്കെതിരെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും അധിക്ഷേപകരമായ പരാമർശവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്നാണ് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥിന്റെ പ്രസ്താവന
കൊച്ചിയിൽ സിഐടിയു സംഘടിപ്പിച്ച ആശ വർക്കർമാരുടെ ബിഎസ്എൻഎൽ ഓഫീസ് മാർച്ചിലായിരുന്നു അധിക്ഷേപകരമായ പരാമർശം.
സമര നായകൻ സുരേഷ് ഗോപി എത്തുവെന്നാണ് പ്രചരിപ്പിച്ചതെന്ന് കെ.എൻ ഗോപിനാഥ് പറഞ്ഞു. വന്നതിന് പിന്നാലെ സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുത്തു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ പരാതി കൊടുത്തപ്പോൾ അതുനിർത്തി എന്നുമാണ് കെ.എൻ ഗോപിനാഥ് പറഞ്ഞത്.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പെരുമഴ പെയ്യുമ്പോഴും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശമാരെ കാണാൻ സുരേഷ് ഗോപി വീണ്ടുമെത്തിയിരുന്നു. മഴയെ പ്രതിരോധിക്കാൻ ആശമാർ ടാർപ്പോളിൻ കെട്ടിയിരുന്നെങ്കിലും പൊലീസ് ഇത് അഴിച്ചുമാറ്റി. ഇതോടെ മഴ കൊണ്ട് സമരം ചെയ്യുകയായിരുന്നു ഇവർ. ഈ സാഹചര്യത്തിലായിരുന്നു മഴ കൊണ്ടിരിക്കുന്ന സമരക്കാർക്ക് സുരേഷ് ഗോപി കുട വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: