India

അതിർത്തി കടന്നെത്തിയ പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ച് കൊന്ന് ബി‌എസ്‌ഫ് : ഭീകര സംഘത്തിന്റെ ദുഷ്ടലക്ഷ്യങ്ങളെ വീണ്ടും പരാജയപ്പെടുത്തിയെന്ന് സൈന്യം

പാക് നുഴഞ്ഞുകയറ്റക്കാരന്റെ മൃതദേഹം രാംദാസ് പോലീസ് സ്റ്റേഷനിൽ പാകിസ്ഥാനിലേക്ക് കൈമാറുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

Published by

ഛണ്ഡിഗഡ് : പഞ്ചാബിലെ അമൃത്സറിൽ അന്താരാഷ്‌ട്ര അതിർത്തി കടന്ന ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ ബി‌എസ്‌എഫ് സൈനികർ വെടിവച്ചു കൊന്നു. ബി‌എസ്‌ഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ആണ് ഇക്കാര്യം തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചത്.

പാക് നുഴഞ്ഞുകയറ്റക്കാരന്റെ മൃതദേഹം രാംദാസ് പോലീസ് സ്റ്റേഷനിൽ പാകിസ്ഥാനിലേക്ക് കൈമാറുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും പി‌ആർ‌ഒ കൂട്ടിച്ചേർത്തു. മാർച്ച് 3 ന് രാവിലെ ഡ്യൂട്ടിയിലായിരുന്ന ബി‌എസ്‌എഫ് സൈനികർ ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരന്റെ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിച്ചു. അയാൾ രഹസ്യമായി അന്താരാഷ്‌ട്ര അതിർത്തി (ഐ‌ബി) കടന്ന് അതിർത്തി സുരക്ഷാ വേലിയിലേക്ക് അടുക്കാൻ തുടങ്ങി.

ബി‌എസ്‌എഫ് സൈനികർ ഉടൻ തന്നെ നുഴഞ്ഞുകയറ്റക്കാരനോട് തിരിച്ച് പോകാൻ ആവശ്യപ്പെട്ടു. പക്ഷേ അയാൾ അത് ചെടിക്കൊള്ളാതെ അതിർത്തി സുരക്ഷാ വേലിയിലേക്ക് ഓടാൻ തുടങ്ങി. തുടർന്ന് സൈനികർ നുഴഞ്ഞുകയറ്റക്കാരന് നേരെ വെടിയുതിർക്കുകയും സ്ഥലത്തുതന്നെ അയാളെ വധിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം നിന്ന് ഒരു മൊബൈൽ ഫോൺ കണ്ടെടുത്തതായും പിആർഒ പറഞ്ഞു.

ബിഎസ്എഫ് സൈനികർ അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറ്റം നടത്താനുള്ള ഭീകര സംഘത്തിന്റെ ദുഷ്ടലക്ഷ്യങ്ങളെ വീണ്ടും വിജയകരമായി പരാജയപ്പെടുത്തിയതായി പിആർഒ കുട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by