റായ്പൂർ : ഒരുകാലത്ത് നക്സലുകളുടെ തലസ്ഥാനം എന്ന് അറിയപ്പെട്ടിരുന്ന ഛത്തീസ്ഗഡിലെ നക്സൽ ബാധിത ജില്ലയായ ബിജാപൂരിലെ ഒരു പ്രദേശമായിരുന്നു പമേദ്. സർക്കാരിന്റെ ശക്തമായ ഇച്ഛാശക്തിയുടെയും സൈനികരുടെ കഠിനാധ്വാനത്തിന്റെയും ശക്തിയിൽ ഇപ്പോൾ ഇവിടം വികസനത്തിലേക്ക് അതിവേഗം പുരോഗമിക്കുകയാണ്.
ഒരുകാലത്ത് ഇരുചക്ര വാഹനങ്ങൾ വളരെ അപൂർവമായി മാത്രമേ ഇവിടെ കണ്ടിരുന്നുള്ളൂ. ഇപ്പോൾ 50 വർഷത്തിനുശേഷം ആ പ്രദേശത്ത് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നു. ബിജാപൂരിന്റെയും തെലങ്കാനയുടെയും അതിർത്തിയിലുള്ള ഉസൂർ ബ്ലോക്കിലെ പമേദ് ഉൾപ്പെടെ ആ പ്രദേശത്തെ 7 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ മുഴുവൻ പ്രദേശത്തും ബസ് സൗകര്യം ലഭ്യമാണ്.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇവിടെ വികസന പ്രവർത്തനങ്ങൾ വളരെ വേഗത്തിലായതിനാൽ ഇപ്പോൾ റോഡുകൾക്കും ക്യാമ്പുകൾക്കും പുറമേ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചിട്ടുണ്ട്. അതേസമയം ഏറ്റവും വലിയ സമ്മാനം ഈ പ്രദേശത്തെ ഗ്രാമീണർക്കുള്ള പാസഞ്ചർ ബസുകളുടെ സർവീസ് തന്നെയാണെന് പറയേണ്ടി വരും. ഈ ബസുകളുടെ സർവീസ് കാരണം ഇപ്പോൾ ആ പ്രദേശങ്ങളിലെ ഗ്രാമവാസികൾക്ക് തെലങ്കാന വഴി അവരുടെ ഗ്രാമങ്ങളിലേക്ക് പോകേണ്ട ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല മറിച്ച് ബിജ്പൂരിൽ നിന്ന് നേരിട്ട് പാമേദിൽ എത്തിച്ചേരുന്നു.
നക്സലൈറ്റുകളുടെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ വികസനം നടക്കുന്നുണ്ട്. പാമേദ് പ്രദേശത്ത് 50 വർഷം മുമ്പ് റോഡ് നിർമ്മിച്ചിരുന്നു. എന്നാൽ വാഹനങ്ങൾക്ക് സർവീസ് നടത്താൻ അനുവാദമുണ്ടായിരുന്നില്ല. അതിനുശേഷം നക്സലൈറ്റുകൾ ഈ പ്രദേശത്ത് ക്രമേണ സ്വാധീനം വർദ്ധിപ്പിക്കുകയും മുഴുവൻ പ്രദേശവും കൈവശപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഈ പ്രദേശം നക്സലൈറ്റുകളുടെ തലസ്ഥാനം എന്നറിയപ്പെട്ടു.
എന്നാൽ ഇപ്പോൾ ഈ പ്രദേശം സർക്കാരിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് സൈനിക ക്യാമ്പുകൾ സ്ഥാപിച്ചതിനാൽ, റോഡുകൾ വികസിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പാമേദ് പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടത്തി ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് ഭരണകൂടം.
അങ്ങനെ ഗ്രാമീണർക്ക് നക്സലിസത്തിന്റെ വിപത്തിൽ നിന്ന് രക്ഷപ്പെടാനും സർക്കാരിന്റെ അഭിലാഷ പദ്ധതികൾ പ്രയോജനപ്പെടുത്താനും കഴിയുമെന്നതാണ് പ്രത്യേകത. ബിജാപൂരിൽ നിന്ന് രാവിലെ പാമേദിലേക്ക് പുറപ്പെടുന്ന ബസ് ആവപ്പള്ളി, ബസഗുഡ, ടാരെം, ചിത്രഗെല്ലൂർ, ഗുണ്ടേം കൊണ്ടപ്പള്ളി ജീദ്പള്ളി കർവഗട്ട, ധർമ്മരം എന്നിവിടങ്ങളിലൂടെ പാമേദിൽ എത്തിച്ചേരുന്നു.
ഇതിൽ ധാരാളം യാത്രക്കാർ ദിവസവും യാത്ര ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഈ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാർ തീർച്ചയായും പ്രതിജ്ഞാബദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: