ന്യൂദൽഹി : ലോകത്തിലെ ഏറ്റവും വലിയ സനാതന സംഗമമായ മഹാകുംഭമേളയിലൂടെ ഇന്ത്യയ്‌ക്ക് മാർച്ച് മാസത്തോടെ ലഭിക്കുക 4 ട്രില്യൺ ഡോളറിന്റെ നേട്ടം . മഹാകുംഭമേള വഴി സമ്പദ്‌വ്യവസ്ഥ 7.6% വളർച്ച കൈവരിക്കും. 2024-25 സാമ്പത്തിക വർഷത്തിൽ 6.5% വളർച്ചാ നിരക്ക് കൈവരിക്കാനും സഹായിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 4 ട്രില്യൺ ഡോളറിലെത്തും.
വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച 6.2% ആയി രേഖപ്പെടുത്തി, ഇത് 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 5.6% വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായ പുരോഗതിയാണ് കാണിക്കുന്നത്.
കുംഭമേളയ്‌ക്ക് പ്രയാഗ്‌രാജിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി സംസ്ഥാന സർക്കാർ 7,500 കോടി രൂപ നിക്ഷേപിച്ചു. പകരമായി സമ്പദ്‌വ്യവസ്ഥ 3.5 ലക്ഷം കോടി രൂപയുടെ അഭൂതപൂർവമായ ഉയർച്ച കൈവരിച്ചുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക