ന്യൂദല്‍ഹി: പ്രവാചകനിന്ദയുടെ പേരില്‍ തലവെട്ട് ഭീഷണിയുള്ള നൂപുര്‍ ശര്‍മ്മ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട്. അവര്‍ ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുന്ന ഫോട്ടോകളും പുറത്തുവന്നു.
BIG NEWS 🚨 Nupur Sharma is back after BJP's victory in Delhi.
In rare public appearance, she takes holy dip at Maha Kumbh.
Nupur Sharma says "Har Har Mahadev" after she takes a holy dip at Triveni Sangam during the ongoing Maha Kumbh Mela.
She has suffered a lot in last 3… pic.twitter.com/M44rfSd2tJ
— Times Algebra (@TimesAlgebraIND) February 25, 2025
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുവരെ നൂപുര്‍ ശര്‍മ്മയുടെ ടിവി ചര്‍ച്ചയിലെ പരാമര്‍ശത്തെച്ചൊല്ലി പരാതികള്‍ ഉയര്‍ന്നതോടെ ഇവരെ ബിജെപി പുറത്താക്കിയിരുന്നു. യുപിയിലെ ജ്ഞാന്‍വ്യാപി പള്ളിയില്‍ മുസ്ലിങ്ങളുടെ നിസ്കാരക്കുളത്തില്‍ ശിവലിംഗം കണ്ടതുമായി ബന്ധപ്പെട്ട് വിവാദം കത്തിനില്‍ക്കുന്ന സമയത്തായിരുന്നു ഈ ടിവി ചര്‍ച്ച നടന്നത്. സുന്നി മുസ്ലിം പണ്ഡിതനായ അല്‍ ബുഖാരി പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് പറഞ്ഞ ഒരു പ്രസ്താവനയെക്കുറിച്ച് നൂപുര്‍ ശര്‍മ്മ ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ശിവനെയും ശിവലിംഗത്തെയും അധിക്ഷേപിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു മുസ്ലിം പണ്ഡിതന് നടത്തിയ പ്രസ്താവനയ്ക്കെതിരെ വൈകാരികമായി നൂപുര്‍ ശര്‍മ്മ നടത്തിയ പ്രതികരണമാണ് വിവാദമായത്. വാസ്തവത്തില്‍ താന്‍ ഒരു ഹദീസ് ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നാണ് നൂപുര്‍ ശര്‍മ്മ പറയുന്നത്. 2022ലാണ് ഈ സംഭവം നടന്നത്.
വാസ്തവത്തില്‍ അരമണിക്കൂര്‍ നീണ്ട ടിവി ചര്‍ച്ച കണ്ടാല്‍ ഇത് വിവാദമായി തോന്നില്ലായിരുന്നു. പക്ഷെ നൂപുര്‍ശര്‍മ്മയുടെ രണ്ട് സെക്കന്റ് നീളുന്ന ഈ പരാമര്‍ശമം മാത്രം വെട്ടിയെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത് ഫാക്ട് ചെക്കിംഗ് നടത്തുന്നു എന്ന പേരില്‍ ബിജെപി വിരുദ്ധ പ്രചാരണം നടത്തുന്ന മുഹമ്മദ് സുബൈര്‍ ആണ്. ഇതോടെയാണ് ഇത് വിവാദമായത്. മുഹമ്മദ് സുബൈറിന്റെ ദുഷ്ടലാക്കോടെയുള്ള ഈ വീഡിയോ പ്രചരണത്തില്‍ രാഷ്ട്രീയത്തില്‍ കുതിച്ചുയരുകയായിരുന്നു നൂപുര്‍ശര്‍മ്മയുടെ ഭാവി കൊട്ടിയടക്കപ്പെടുകയായിരുന്നു. നല്ല പ്രാസംഗികയും പണ്ഡിതയുമായിരുന്നു അവര്‍.
നിരവധി സംസ്ഥാനങ്ങളില്‍ അന്ന് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ അന്ന് കേസുകള്‍ ഉയര്‍ന്നു. സുപ്രീംകോടതി ഈ കേസുകളെല്ലാം ദല്‍ഹി പൊലീസിന് കീഴിലാക്കിയിരുന്നു. പിന്നീട് നൂപുര്‍ ശര്‍മ്മ പരസ്യവേദികളില് പ്രത്യക്ഷപ്പെടാതെ സ്വകാര്യ ജീവിതം നയിക്കുകയായിരുന്നു. അതിനിടെ അവര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കിയതിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പിന്നീട് എല്ലാവരും നൂപുര്‍ ശര്‍മ്മയെ മറന്നിരിക്കുന്നതിനിടയിലാണ് പൊടുന്നനെ അവര്‍ പ്രയാഗ് രാജില്‍ എത്തി ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തത്. ഫെബ്രുവരി 25ന്, മഹാകുംഭമേള അവസാനിക്കുന്നതിന് ഒരു ദിവസം മുന്‍പാണ് നൂപുര്‍ ശര്‍മ്മ പ്രയാഗ് രാജില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: