കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) സതേണ്‍ ഇന്ത്യ റീജിയണല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി ദീപ വര്‍ഗീസ് ചെന്നൈയിലെ റീജിയണല്‍ ഓഫീസില്‍ ചുമതലയേറ്റു.
കേരളത്തില്‍ നിന്ന് റീജിയണല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതാ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ദീപ വര്‍ഗീസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യ റീജിയണല്‍ കൗണ്‍സില്‍ എറണാകുളം ബ്രാഞ്ചിന്റെ 55 വര്‍ഷത്തിനിടയിലെ ആദ്യ വനിതാ ചെയര്‍പേഴ്സണായി 2023-24 വര്‍ഷത്തില്‍ ദീപ സേവനമനുഷ്ഠിച്ചിരുന്നു.
ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്സ്ഫര്മേഷനി (ബിപിടി) ലെ സാമ്പത്തിക വിദഗ്ധയും മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെയും കെഎസ്ഐഡിസി ലിമിറ്റഡിന്റെയും സ്വതന്ത്ര ഡയറക്ടറുമാണ് ദീപ. എറണാകുളം സെ. തെരേസാസ് കോളജിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: