Kerala

വിവാഹവാഗ്ദാനം നൽകി ലോഡ്ജുകളിലെത്തിച്ച് പീഡനം, നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി : മലപ്പുറത്ത് റീൽസ് താരം ജുനൈദ് അറസ്റ്റിൽ

Published by

മലപ്പുറം ; സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ പി. വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.

പ്രതി യുവതിയുമായി സമൂഹമാധ്യമം വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തോളം വിവിധ ലോഡ്ജുകളിലും ഹോട്ടലുകളുമെത്തിച്ച് പീഡ‍ിപ്പിച്ചു. നഗ്നച്ചിത്രങ്ങൾ പകർത്തുകയും ഇവ സമൂഹമാധ്യമം വഴി പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതി പരാതി നൽകിയതിനു പിന്നാലെ കേസിൽനിന്നു രക്ഷപ്പെടാൻ വേണ്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ബെംഗളൂരു വിമാനത്താവള പരിസരത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by