Kerala

അവധി, ആര്‍ആര്‍ബി പരീക്ഷ; 12 ട്രെയിനുകളില്‍ കോച്ചുകള്‍ കൂട്ടി

Published by

തിരുവനന്തപുരം: പന്ത്രണ്ട് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം താത്ക്കാലികമായ കൂട്ടി. മാര്‍ച്ച് 17 വരെ എറണാകുളം-വഞ്ചിനാട്, 21 വരെ തിരുവനന്തപുരം-വഞ്ചിനാട്, 18 വരെ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, 20 വരെ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, 19 വരെ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ്, ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ്, 18 വരെ തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി, 19 വരെ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, 18 വരെ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ്, 19 വരെ തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എന്നിവയില്‍ ഒരു കോച്ച് വീതം ഉള്‍പ്പെടുത്തി.

മധ്യവേനല്‍ അവധി കണക്കിലെടുത്ത് 16 ജൂണ്‍ വരെ താംബരം-നാഗര്‍കോവില്‍ സൂപ്പര്‍ ഫാസ്റ്റ്, 17 ജൂണ്‍ വരെ നാഗര്‍കോവില്‍-താംബരം സൂപ്പര്‍ ഫാസ്റ്റ് എന്നിവയില്‍ ഒരു എസി ടൂ ടയര്‍, രണ്ട് എസി ത്രീടയര്‍, രണ്ട് സ്ലീപ്പര്‍ ഒരു ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by