World

മാര്‍പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം: നിലവിൽ വെന്റിലേറ്ററിൽ, കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ വത്തിക്കാന്‍

Published by

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് റിപ്പോർട്ട്. മാർപാപ്പയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാന്‍ ഇപ്പോള്‍ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാന്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.

ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കിയത്.റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ രണ്ടു ദിവസമായി നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍ നേരത്തെ പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രിയില്‍ മാര്‍പാപ്പ നന്നായി ഉറങ്ങിയെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ പെട്ടെന്നാണ് ഛര്‍ദി വന്നത്. ഇതോടെ ആരോഗ്യ നില വീണ്ടും വഷളാക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Pope Francis