ന്യൂദല്‍ഹി: ഗുജറാത്ത്കലാപത്തിന് വഴിയൊരുക്കിയ ഗോധ്ര കൂട്ടക്കൊല നടന്നിട്ട് 23 വര്‍ഷം തികഞ്ഞു. 2002 ഫെബ്രുവരി 27നാണ് ഗുജറാത്തിലെ ഗോധ്രയില്‍ വച്ച് സബര്‍മതി എക്‌സ്പ്രസിന്റെ കോച്ചുകള്‍ പുറത്തു നിന്ന് പൂട്ടി അകത്തേക്ക് പെട്രോള്‍ ഒഴിച്ച് യാത്രക്കാരായ രാമസേവകരെ ചുട്ടുകൊന്നത്.
ഇസ്ലാമിക ഭീകരരുടെ ആ്രകമണത്തില്‍ കൊച്ചുകുട്ടികളും സ്ത്രീകളും അടക്കം 59 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അയോദ്ധ്യയില്‍ നിന്ന് മടങ്ങിയവരാണ് വംശഹത്യയ്‌ക്ക് ഇരയാക്കപ്പെട്ടത്. സംഭവം ആസൂത്രിതമായിരുന്നുവെന്നും ആയിരത്തോളം പേരാണ് അക്രമത്തില്‍ പങ്കുചേര്‍ന്നത് എന്നും നാനാവതി മേത്ത കമ്മിഷന്‍ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട 2011ല്‍ 31 പേരെ കോടതി ശിക്ഷിച്ചിരുന്നു. നാല് കോച്ചുകളാണ് കത്തിച്ചത്. 27 സ്ത്രീകളും പത്തു കുട്ടികളും അടക്കമാണ് വെന്തു മരിച്ചത്. 48 പേര്‍ക്ക് പൊള്ളലേറ്റു.
പെട്രോളില്‍ കുതിര്‍ത്ത ചാക്കുകള്‍ അകത്തേക്ക് എറിയുകയും ജനാല വഴി വീണ്ടും വീണ്ടും പെട്രോള്‍ ഒഴിക്കുകയും ചെയ്ത ശേഷം കത്തിക്കുകയായിരുന്നു. വാതില്‍ പുറത്തു നിന്ന് അടച്ചതിനാല്‍ പലര്‍ക്കും രക്ഷപ്പെടാന്‍ ആയില്ല. എസ് 6 കോച്ചാണ് പൂര്‍ണമായും കത്തിയത്. തീ പിടിച്ചത് അപകത്തിലാണെന്ന് വരുത്തനായിരുന്നു ശ്രമം. എന്നാല്‍ പെട്രോള്‍ അകത്തേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക