കോട്ടയം: ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഭാരവാഹിത്വം നല്‍കില്ല, അംഗത്വം നല്‍കാമെന്ന നിലപാടുമായി ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഡിവൈഎഫ്‌ഐ. സംസ്ഥാനത്ത് ലഹരിക്കടിമപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ ആശങ്കാജനകമാം വിധം വദ്ധിക്കുന്നതിനിടെയാണ് ഭരണകക്ഷിയുടെ ഈ യുവജനവിഭാഗം ഇത്തരമൊരു പ്രതിലോമകരമായ നിലപാടു പ്രഖ്യാപിക്കുന്നത്. ലഹരിയെ തള്ളിപ്പറയാന്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും പൂര്‍ണമായും തയ്യാറാകുന്നില്ല എന്നതാണ് ശ്രദ്ധേയം .ലഹരി ഉപയോഗിക്കുന്നവര്‍ക്ക് സംഘടനാ ഭാരവാഹിതം നല്‍കില്ലെന്ന് മാത്രമാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞത്. ഡിവൈഎഫ്‌ഐ അംഗമാകാന്‍ ലഹരി ഉപയോഗം തടസ്സമാകില്ലെന്ന് വ്യക്തം. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കില്ലെന്ന് പറയാനുള്ള ചങ്കൂറ്റം ഡിവൈഎഫ്‌ഐയ്‌ക്കില്ല. അങ്ങനെ വന്നാല്‍ സംഘടനയില്‍ ആളുകാണില്ലെന്ന് അവര്‍ക്കറിയാം.
പല കോളേജുകളിലും ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന എന്ന് അവകാശപ്പെടുന്ന എസ്എഫ്‌ഐയും ലഹരിക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ കേവലം മുഖംപടം മാത്രമാണ്. കലാലയങ്ങള്‍ ലഹരി ഉപയോഗങ്ങളുടെ കേന്ദ്രമായിട്ടും ഇക്കാര്യത്തില്‍ ധീരമായി നിലപാടെടുക്കാന്‍ എസ്എഫ്‌ഐക്കും കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: