India

പൂനെ ബസിലെ ബലാത്സംഗക്കേസ്: നിരവധി ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ ഉള്ള പ്രതി 75 മണിക്കൂറിന് ശേഷം പിടിയില്‍

Published by

പൂനെ ബലാത്സംഗ കേസിൽ പ്രതി അറസ്റ്റിൽ. 37 കാരനായ പ്രതി ദത്താത്രേയ രാംദാസ് ഗഡെയെ പൂനെയിലെ ഷിരൂരിൽ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രി 1.30 ഓടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് പൂനെ കോടതിയിൽ ഹാജരാക്കും. 13 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഒളിവിൽ കഴിയുന്ന പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട അന്വേഷണ സംഘം, ഇയാളെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

പ്രതിയായ ഗാഡെയ്‌ക്കെതിരെ ഇതിനകം അര ഡസനോളം മോഷണം, കവർച്ച, മാല പിടിച്ചുപറി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 മുതൽ ഒരു ക്രിമിനൽ കേസിൽ ജാമ്യത്തിലായിരുന്നു അദ്ദേഹം. പ്രതിയായ ദത്താത്രേയ ഗഡെയ്‌ക്കെതിരെ 2019 വരെ ആകെ അഞ്ച് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷിരൂർ തെഹ്‌സിലിലെ ശിക്കാർപൂർ പോലീസ് സ്റ്റേഷനിൽ രണ്ട്, ഷിരൂർ പോലീസ് സ്റ്റേഷനിൽ ഒന്ന്, അഹല്യനഗറിലെ കോട്‌വാലി പോലീസ് സ്റ്റേഷനിൽ രണ്ട്. അടുത്തിടെയുണ്ടായ ബലാത്സംഗ കേസ് ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി പ്രതി ഒളിവിലായിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള പൂണെയിലെ സ്വർ​ഗേറ്റ് ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു യുവതിക്കെതിരേ അതിക്രമം നടന്നത്. നിർത്തിയിട്ടിരുന്ന ബസ് സർവീസ് നടത്തുന്നതാണെന്ന് തെറ്റിധരിപ്പിച്ച് വാഹനത്തിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

സ്വന്തം ഗ്രാമമായ സത്താറ ജില്ലയിലെ ഫാൽടണിലേക്ക് പോകുന്നതിനായാണ് 26കാരിയായ യുവതി ബസ് സ്റ്റാൻഡിലെത്തിയത്.പ്രതി യുവതിയോട് എവിടേയ്‌ക്കാണ് പോകുന്നതെന്ന് ആരായുകയും ലക്ഷ്യ സ്ഥാനത്തേക്കാണ് ബസെന്ന് കള്ളം പറയുകയും ചെയ്തു. വാഹനത്തിൽ വെളിച്ചമില്ലാത്തത് യുവതി ചോദ്യം ചെയ്തെങ്കിലും യാത്രക്കാർ ഉറങ്ങുന്നതിനാൽ ലൈറ്റുകൾ ഓഫ് ചെയ്തിരിക്കുകയാണെന്ന് വിശ്വസിപ്പിച്ചു. യുവതി ബസിനുള്ളിൽ കയറിയതും യുവാവ് ഡോർ അടച്ച് ലൈം​ഗികമായി ഉപദ്രവിക്കുകയായിരുന്നു.‍

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by