ന്യൂഡൽഹി: തമിഴ്‌നാട് സർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് . ‘ഹിന്ദി പല ഭാഷകളെയും വിഴുങ്ങി’ എന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാദത്തിനെയും അശ്വിനി വൈഷ്ണവ് വിമർശിച്ചു.
“സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങളിലൂടെ മോശം ഭരണം ഒരിക്കലും മറയ്‌ക്കാൻ കഴിയില്ല എന്ന് സ്റ്റാലിൻ മനസ്സിലാക്കണം . പ്രതിപക്ഷ നേതാവ് @RahulGandhiJi ഈ വിഷയത്തിൽ എന്താണ് പറയുന്നതെന്ന് അറിയുന്നത് രസകരമായിരിക്കും. ഹിന്ദി സംസാരിക്കുന്ന ഒരു മണ്ഡലത്തിന്റെ എംപി എന്ന നിലയിൽ അദ്ദേഹം ഇത് സമ്മതിക്കുന്നുണ്ടോ?” അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും തമ്മിൽ നടക്കുന്ന തർക്കങ്ങൾക്കു പിന്നാലെയാണ് അശ്വിനി വൈഷ്ണവും ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: