Kerala

ലഹരിക്കടിമയായ ഫയാസ് മാതാവിനെ ചീത്ത വിളിച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് കവിളിൽ അടിച്ചു : പ്രതി കൊടും ക്രിമിനൽ

എംഡിഎംഎ അടക്കം നാല് കേസുകളിൽ പ്രതിയാണ് ഫയാസ് എന്ന് പൊലീസ് പറഞ്ഞു

Published by

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ മാതാവിനെ ആക്രമിച്ച് ലഹരിക്കടിമയായ മകൻ. ചെറ്റച്ചൽ സ്വദേശിയായ മുഹമ്മദ് ഫയാസ് (19) ആണ് 46കാരിയായ മാതാവിനെ ആക്രമിച്ചത്. സംഭവത്തിൽ മുഹമ്മദ് ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫയാസിന്റെ ആക്രമണത്തിൽ പരിക്കേറ്റ മാതാവിനെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് സംഭവം നടന്നത്. പ്രസവിച്ചു കിടക്കുന്ന മരുമകളുടെ മുറിയിൽ ഫയാസ് ഇടയ്‌ക്കിടയ്‌ക്ക് കയറിയിരുന്നു. ഇത് മാതാവ് വിലക്കി.

ഇതോടെ പ്രകോപിതനായ ഫയാസ് മാതാവിനെ ചീത്ത വിളിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കവിളിൽ അടിക്കുകയുമായിരുന്നു. എംഡിഎംഎ അടക്കം നാല് കേസുകളിൽ പ്രതിയാണ് ഫയാസ് എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by