World

ഇസ്രായേലിൽ വീണ്ടും ജിഹാദി ആക്രമണം ; കാൽനടക്കാർക്കിടയിലേക്ക് കാർ ഇടിച്ച് കയറ്റിയത് അറബി ; 10 പേർക്ക് പരിക്ക് : പോലീസുകാർക്ക് കുത്തേറ്റു

അക്രമിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവച്ചു കൊന്നു. അക്രമിയുടെ വ്യക്തിത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിലെ ഹൈദ ജില്ലയിലെ മാലെ അയൺ എന്ന പട്ടണത്തിൽ നിന്നുള്ള 24 വയസ്സുള്ള അറബിയാണ് പ്രതിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Published by

ജെറുസലേം : ഇസ്രായേലിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം സംഭവിച്ചതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് . ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കണ്ടെത്തി ഇസ്രായേൽ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഇസ്രായേലിന്റെ ദേശീയ അടിയന്തര മെഡിക്കൽ സർവീസായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) പറയുന്നതനുസരിച്ച് ഹൈവേ 65 ലെ പർദേസ് ഹന്ന-കർകൂർ ടൗണിന് സമീപം പ്രാദേശിക സമയം വൈകുന്നേരം 4.18 ഓടെയാണ് സംഭവം. ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ 20 നും 70 നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് എംഡിഎ വക്താവ് സാക്കി ഹെല്ലർ പറഞ്ഞു.

ആക്രമണത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം അക്രമിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവച്ചു കൊന്നു. “ഒരു ബസ് സ്റ്റേഷനിൽ വെച്ച് നിരവധി ആളുകളുടെ മേൽ ഭീകരൻ ഇടിച്ചുകയറി, പിന്നീട് മറ്റുള്ളവരെ കുത്തിക്കൊല്ലുകയും ഒരു പോലീസ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു,” – ഇസ്രായേൽ പോലീസ് വക്താവിനെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അതേ സമയം അക്രമിയുടെ വ്യക്തിത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിലെ ഹൈദ ജില്ലയിലെ മാലെ അയൺ എന്ന പട്ടണത്തിൽ നിന്നുള്ള 24 വയസ്സുള്ള ഇസ്രായേലി അറബിയാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണകാരി വടക്കൻ വെസ്റ്റ് ബാങ്കിൽ നിന്നുള്ള 50 വയസ്സുള്ള പലസ്തീൻ നിയമവിരുദ്ധ താമസക്കാരനാണെന്ന് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ കെഎഎൻ പറഞ്ഞതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by