Education

സര്‍ക്കാര്‍, സ്വാശ്രയ പി.ജി. മെഡിക്കല്‍ കോഴ്‌സുകള്‍: അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ വെബ്സൈറ്റില്‍ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ 28ന് വൈകിട്ട് 4നകം ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. ഫോണ്‍: 0471 2525300.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by