തിരുവനന്തപുരം: രാഷ്‌ട്രീയക്കാരെയും സര്‍ക്കാര്‍ പ്രതിനിധികളെയും കുത്തിനിറച്ച് സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രൂപീകരിക്കുന്ന ജനകീയ സമിതികള്‍ പ്രഹസനമാകുമെന്ന് ആശങ്ക. ആര്‍ടി ഓഫീസുകളും സബ് രജിസ്ട്രാര്‍ ഓഫീസുകളുമാണ് ഇപ്പൊഴും ഏറ്റവും അധികം കൈക്കൂലിയുടെ കേന്ദ്രങ്ങളായി നിലനില്‍ക്കുന്നത്.
ആഫീസുകള്‍ ജനസൗഹൃദമാക്കുന്നതിനും അഴിമതി രഹിതമാക്കുന്നതിനും വേണ്ടി ജനകീയ സമിതി രൂപീകരിക്കുമെന്ന പ്രഖ്യാപനം അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കണ്ടിരുക്കന്നത്.
എന്നാല്‍ സമിതിയുടെ ചെയര്‍മാന്‍ എം.എല്‍.എ യും കണ്‍വീനര്‍ സബ്ബ് രജിസ്ട്രാറുമാണ്. തദ്ദേശ ഭരണ സ്ഥാപനമേധാവികള്‍, വാര്‍ഡ് പ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റ്, ആധാരമെഴുത്തുകാരുടെ പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന വനിത, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രതിനിധി എന്നിവരൊക്കെയാണ് അംഗങ്ങള്‍. ഫലത്തില്‍ രാഷ്‌ട്രീയക്കാര്‍ തന്നെയായിരിക്കും സമിതിയില്‍ ഉണ്ടാവുക. പൊതുജനങ്ങള്‍ക്ക് കാര്യമായ പ്രാതിനിധ്യം സമിതിയില്‍ ഉണ്ടാവില്ല. അതായത് കൈക്കൂലിയും അഴിമതിയും കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും പൊതുജനങ്ങള്‍ വെറും കാഴ്ചക്കാരായി മാറി നില്‍ക്കേണ്ടുന്ന സാഹചര്യവുമാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക