Kerala

സമരം ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയിലേക്ക് മാറുന്നു; സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടും, ആശമാർക്കെതിരെ ഭീഷണിയുമായി സിഐടിയു

Published by

കോഴിക്കോട്: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ കടുത്ത വിമർശനവും ഭീഷണിയുമായി സിഐടിയു വിന്റെ ആശാ വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമ. ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നുവെന്നും ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നുവെന്നും വിമർശിച്ച പ്രേമ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി.

സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ ഗൂഢാലോചന ഉണ്ട്. തൊഴിലാളികളെ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ ആട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആനുകൂല്യങ്ങള്‍ തരാത്തവര്‍ക്കെതിരെ ഒന്നിച്ചു സമരം ചെയ്യാന്‍ തയ്യാറാണെന്നും പ്രേമ പറഞ്ഞു. ആശാ വര്‍ക്കര്‍മാരെ അണിനിരത്തി കോഴിക്കോട്ടെ ആദായനികുതി ഓഫീസിന് മുന്നില്‍ സി.ഐ.ടി.യു. നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമ.

സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന സമരം തെറ്റാണെന്ന് പറയുന്നില്ല. ആരുടെ സ്‌കീം ആണ് എന്‍.എച്ച്.എം, ആരാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്? ആശമാര്‍ക്ക് ഇന്‍സെന്റ്‌റീവ് നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ഒരു വര്‍ഷം ഈ തുക കേരളമാണ് നല്‍കിയതെന്നും ആണെന്നും പ്രേമ പറഞ്ഞു.

നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു. സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമരരീതി ആയിരുന്നില്ല സി.ഐ.ടി.യുവിന്റേത്. ഭരണകര്‍ത്താക്കളെ തെറി വിളിക്കുന്ന രീതിയില്‍ ആയിരുന്നില്ല അന്നത്തെ സമരം. ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നുവെന്നും ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നുവെന്നും സമരം നടത്തുന്ന ആശമാരെ പ്രേമ വിമര്‍ശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by