India

മറാത്തികൾക്ക് മുന്നിൽ ഔറംഗസേബിനെ പുകഴ്‌ത്തി ; ശിവജി മഹാരാജിനെ അധിക്ഷേപിച്ചു : ഗൈഡ് സമീറിനെ കൊണ്ട് മാപ്പ് പറയിച്ച് മറാത്തികൾ

Published by

മുംബൈ ; ഛത്രപതി ശിവാജി മഹാരാജിനെതിരെ അധിക്ഷേപിക്കുകയും, ഔറംഗസീബിനെ മഹാനെന്ന് വിളിക്കുകയും ചെയ്ത ടൂറിസ്റ്റ് ഗൈഡിനെ കൊണ്ട് മാപ്പ് പറയിച്ച് വിനോദസഞ്ചാരികൾ .

ആഗ്ര സന്ദർശിക്കാൻ എത്തിയ മഹാരാഷ്‌ട്രയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ഗൈഡിനെ കോട്ടയുടെ മുന്നിലുള്ള ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്‌ക്ക് മുന്നിൽ കൊണ്ട് നമസ്ക്കരിപ്പിച്ച് മാപ്പ് പറയിച്ചത് . ഫെബ്രുവരി 20 നാണ് സംഭവം . എന്നാൽ സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്ത് വന്നത് .

ഫെബ്രുവരി 19 ന് ആഗ്ര കോട്ടയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മവാർഷികം സംഘടിപ്പിച്ചിരുന്നു. മഹാരാഷ്‌ട്രയിൽ നിന്നുള്ള നൂറുകണക്കിന് വിനോദസഞ്ചാരികൾ ആഗ്ര സന്ദർശിക്കാൻ എത്തിയിരുന്നു. അടുത്ത ദിവസം, ഫെബ്രുവരി 20-ന്, ഒരു കൂട്ടം വിനോദസഞ്ചാരികൾ ആഗ്ര കോട്ട സന്ദർശിക്കാൻ എത്തി. യുപി ടൂറിസം ഗൈഡ് സമീർ ബേഗുമായാണ് അവർ എത്തിയത്. പര്യടനത്തിനിടെ ആഗ്രയുടെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പറയുന്നതിനിടെ ഛത്രപതി ശിവാജി മഹാരാജിനെ ആഗ്ര കോട്ടയിൽ ബന്ദിയാക്കിയിരിക്കുകയാണെന്ന് സമീർ വിനോദസഞ്ചാരികളോട് പറഞ്ഞു.

ഔറംഗസീബിനെ ഒരു മഹാനായ മുഗൾ ഭരണാധികാരിയായും സമീർ പരിചയപ്പെടുത്തി. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതും ഔറംഗസീബിനെക്കുറിച്ച് അതിശയോക്തി കലർന്ന അസത്യങ്ങൾ പറഞ്ഞതും വിനോദസഞ്ചാരികളെ രോഷാകുലരാക്കി. അവർ സമീറിനെ ആഗ്ര കോട്ടയിൽ നിന്ന് പുറത്തുകൊണ്ടുവന്ന് ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്‌ക്ക് മുന്നിൽ കൊണ്ടുവന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. തുടർന്ന് സമീറിനെ കൊണ്ട് മാപ്പ് പറയിച്ച ശേഷമാണ് ഇവർ വിട്ടയച്ചത് .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by