India

പെറ്റ് ബോട്ടിലുകളില്‍ പുതിയ നിബന്ധന: കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ കോള കമ്പനികള്‍

Published by

ന്യൂഡല്‍ഹി : ഏപ്രില്‍ 1 മുതല്‍ 30 ശതമാനം പുനരുപയോഗിക്കാവുന്ന ഫുഡ് ഗ്രേഡ് പെറ്റ് ബോട്ടിലുകള്‍ മാത്രം ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ പ്രമുഖ പാനീയ നിര്‍മ്മാതാക്കള്‍ രംഗത്ത് . കൊക്കകോള, പെപ്സി, ബിസ്ലേരി എന്നിവയുള്‍പ്പെടെയുള്ള കമ്പനികളാണ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. പുനരുപയോഗത്തിനായുളള അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണെന്നും അസംസ്‌കൃതവസ്തുക്കള്‍ കിട്ടാനില്ലെന്നും അധിക ചെലവുണ്ടാക്കുമെന്നുമൊക്കെയാണ് കമ്പനികളുടെ നിലപാട്.
ഇന്ത്യയുടെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമങ്ങളുടെ ഭാഗമായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു. പലവട്ടം സമയ പരിധി നീട്ടി നല്‍കുകയും ചെയ്തു. എന്നിട്ടും തയ്യാറെടുപ്പിന് സാവകാശമില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.
പാനീയ കുപ്പികള്‍, ഭക്ഷണ പാത്രങ്ങള്‍ എന്നിവയില്‍ സാധാരണയായി കാണപ്പെടുന്ന ഈടുനില്‍ക്കുന്നതും ഭാരം കുറഞ്ഞതുമായ പ്ലാസ്റ്റിക്കാണ് പെറ്റ് . പ്രധാനമായും പെട്രോളിയം, പ്രകൃതിവാതകം പോലുള്ള ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ അതിന്റെ നിര്‍മ്മാണ പ്രക്രിയ പരിസ്ഥിതി സൗഹൃദപരമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by