ന്യൂയോര്‍ക്ക് : പ്രപഞ്ചത്തിന്റെ ഉത്ഭവം സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്കായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മാര്‍ച്ച് 1 ന് സ്‌ഫെറക്‌സ് ദൂരദര്‍ശിനി വിക്ഷേപിക്കും. മെഗാഫോണ്‍ ആകൃതിയിലുള്ള ഈ ദൂരദര്‍ശിനി അന്ന് രാവിലെ 8:39 ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നാണ് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിക്കുക.
പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് ലക്ഷ്യം.
രണ്ട് വര്‍ഷത്തെ ദൗത്യത്തിനിടെ ദൂരദര്‍ശിനി സ്‌പേസ് സ്‌പെക്ട്രല്‍ സര്‍വേ നടത്തും.
450 ദശലക്ഷത്തിലധികം ഗാലക്‌സികളെയും ക്ഷീരപഥത്തിലെ 100 ദശലക്ഷത്തിലധികം നക്ഷത്രങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.
പ്രപഞ്ചത്തിന് തുടക്കമിട്ട മഹാവിസ്‌ഫോടനത്തിന് തൊട്ടുപിന്നാലെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനും ജീവന്റെ നിലനില്‍പ്പിന് നിര്‍ണായകമായ ഒരു ഘടകമായ ജലസംഭരണികള്‍ക്കായി ക്ഷീരപഥത്തില്‍ തിരയാനും ദൂരദര്‍ശിനി ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക