കോട്ടയം: തോന്നുംപടി പ്രവര്‍ത്തനം, കെട്ടിക്കിടക്കുന്ന ഫയലുകള്‍, അത്യാവശ്യ ജോലികള്‍ പോലും മാറ്റിവെച്ച് അവധിയെടുത്ത് വിലസല്. വൈക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ കഥയാണിത്. സംഭവത്തില്‍ സീനിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ഓഫീസിലെ 12 പേരെയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഒറ്റയടിക്ക് സ്ഥലം മാറ്റി. സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിനു ശേഷമായിരുന്നു കൂട്ട സ്ഥലംമാറ്റം. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുക, തോന്നുംപടി ലീവ് എടുക്കുക, കൃത്യവിലോപം തുടങ്ങിയവയാണ് ജീവനക്കാര്‍ക്കെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍. 32 ഫയലുകള്‍ തുറന്നു നോക്കാത്ത നിലയില്‍ ഓഫീസില്‍ കെട്ടിവച്ചിരിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഏറ്റവും ഗുരുതരമായ കൃത്യവിലോപം നടത്തിയ ക്ലാര്‍ക്ക് ഇ വി സജിതയെ പെരുവ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലും സെക്ഷന്‍ ക്ലര്‍ക്ക് രമ്യ എം ദാസിനെ കാണക്കാരി ഗവണ്മെന്റ് ഹൈസ്കൂളിലേക്കും അച്ചടക്ക നടപടി എന്ന നിലയ്ക്ക് സ്ഥലം മാറ്റി. ഉപജില്ല വിദ്യാഭ്യാസ ഓഫീസറും സീനിയര്‍ സൂപ്രണ്ടും മാത്രമാണ് ഇനി ഈ ഓഫീസില്‍ ശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: