Kerala

വെള്ളാപ്പള്ളി നടേശനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

Published by

മാരാരിക്കുളം: എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽവിളിച്ച് അസഭ്യം പറഞ്ഞതിന് തിരുവനന്തപുരം സ്വദേശി വിജേഷ് കുമാർ നമ്പൂതിരിയെ പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം. വിളിച്ച മൊബൈൽ ഫോൺ വിജേഷ് കുമാറിന്റെതാണ്. ഇയാളാണോ ഫോൺചെയ്തത്‌ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു. വ്യക്തിത്വഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർചെയ്ത കേസിൽ രണ്ടു വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക