India

മഹാ കുംഭമേള : മഹാശിവരാത്രിയോടനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ ഭക്തരുടെ സാഗരം

മഹാകുംഭത്തിന്റെ അവസാന ദിവസമായ ഇന്ന് ത്രിവേണി സംഗമത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്

Published by

പ്രയാഗ്‌രാജ് : മഹാകുംഭത്തിന്റെ അവസാന ദിവസമായ മഹാശിവരാത്രിയോട് അനുബന്ധിച്ച് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ വൻതോതിൽ ഭക്തർ എത്തിച്ചേരുന്നു. പൗഷ് പൂർണിമയിൽ (ജനുവരി 13) ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനം ഇന്ന് സമാപിക്കുകയാണ്. ഇതുവരെ 65 കോടിയിലധികം ഭക്തർ ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യ സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയെന്നാണ് കണക്ക്.

ഇന്ന് അവസാനത്തെ ‘ഷാഹി സ്നാൻ’ ആഘോഷിക്കാനാണ് ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്നത്.  “ആരും ഈ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പ്രയാഗ്‌രാജിൽ ജനങ്ങൾ അവസാന സ്നാനത്തിലും വൻതോതിൽ പങ്കെടുക്കുന്നു. ഇന്നലെ അർദ്ധരാത്രി മുതൽ തീർത്ഥാടകരുടെ വൻ ഒഴുക്കാണ് ഉണ്ടായത്. ഞങ്ങളുടെ ക്രമീകരണങ്ങൾ കാരണം, പുറത്തേക്കുള്ള ഒഴുക്ക് സുഗമമായിരുന്നു, മഹാശിവരാത്രിയിലെ ഈ മഹത്തായ അവസരത്തിൽ പങ്കെടുക്കാൻ എല്ലാവർക്കും സന്തോഷമുണ്ട്. കുംഭ മേഖലയിലെ ശിവമന്ദിറുകളും പലരും സന്ദർശിക്കുന്നുണ്ട്. ഇന്ന് 65 കോടി എന്ന സംഖ്യ എത്തിയിരിക്കുന്നു.”- പരിപാടിയിലെ വലിയ ജനപങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച മഹാകുംഭ് എസ്‌എസ്‌പി രാജേഷ് ദ്വിവേദി പറഞ്ഞു.

ജനുവരി 13 ന് ആരംഭിച്ച പൗഷ പൂർണിമയിലെ ആദ്യത്തെ അമൃത് സ്നാനത്തിന് ശേഷം ഇന്ന് മഹാകുംഭം സമാപിക്കും. ജനുവരി 14 ന് മകരസംക്രാന്തി, ജനുവരി 29 ന് മൗനി അമാവാസി, ഫെബ്രുവരി 3 ന് ബസന്ത പഞ്ചമി, ഫെബ്രുവരി 12 ന് മാഘി പൂർണിമ എന്നിവയും ആഘോഷിച്ചിരുന്നു. അതേ സമയം മഹാശിവരാത്രി ഇന്ത്യയിലും മറ്റ് ഹിന്ദു ജനസംഖ്യയുള്ള രാജ്യങ്ങളിലും വളരെ ആവേശത്തോടെയാണ് ആചരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക