കണ്ണൂര്‍: ആറളത്ത് കാട്ടാന ഭീഷണി തുടരുന്നു. കാട്ടാനക്കലിയില്‍ വനവാസികളും പിന്നാക്കക്കാരും താമസിക്കുന്ന ആറളം ഫാം പുനരധിവാസ മേഖല ഭയത്തിലാണ്. നാല്‍പതോളം കാട്ടാനകള്‍ കര്‍ണ്ണാടക വനത്തില്‍ നിന്നും ആറളം ഫാം പുനരധിവാസ മേഖലയിലെ കൃഷിയിടങ്ങളിലെത്തി തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തെ ഓപ്പറേഷന്‍ എലഫന്റ് ഹണ്ടെന്ന പേരില്‍ കാട്ടാനകളെ വനംവകുപ്പ് തുരത്തിയിരുന്നുവെങ്കിലും ഇവ വീണ്ടും മടങ്ങിവന്നു. ഇവയ്‌ക്കു മുന്‍പില്‍ ജീവഭയത്തോടെ കഴിയുകയാണ് ഫാം ബ്ലോക്കിലെ അന്തേവാസികള്‍.
ആറളം, ഉളിക്കല്‍ പയ്യാവൂര്‍, കാഞ്ഞിരക്കൊല്ലി എന്നിവടങ്ങളിലാണ് കാട്ടാനകളുടെ സ്ഥിരം സാന്നിദ്ധ്യമുണ്ടാകുന്നത്. ജീവിക്കാന്‍ പോലുമാകാത്ത അവസ്ഥയാണെന്ന് ആറളത്ത് കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട വെള്ളിയുടെയും ലീലയുടെയും മകള്‍ ലക്ഷ്മി പ്രതികരിച്ചു.
ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടേക്ക് വരുന്നതെന്നും അല്ലെങ്കില്‍ ആരും തിരിഞ്ഞു നോക്കാറില്ലെന്നും ലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു. ആറളം ഫാമിന് പുറത്തേക്ക് സ്ഥലം കണ്ടെത്തി തങ്ങളെ മാറ്റി താമസിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കളക്ടര്‍ പ്രഖ്യാപിച്ചു. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ദുരന്ത നിവാരണ സമിതി യോഗത്തിന്റേതാണ് തീരുമാനം. ഒരാള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് വനംവകുപ്പിന്റെ നഷ്ടപരിഹാരം. ഇതില്‍ അഞ്ച് ലക്ഷം വീതം ആദ്യഗഡുവായി നല്‍കും.
വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്നലെ ആറളം ഫാം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആറളം ഗ്രാമപഞ്ചായത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ആറളം പഞ്ചായത്തില്‍ ഇന്നലെ ബിജെപി ഹര്‍ത്താല്‍ നടത്തി. വന്യജീവികളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രതിഷേധം.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഞായറാഴ്ച രാത്രി വന്‍ പ്രതിഷേധം നടന്നിരുന്നു. ഒടുവില്‍ ബിജെപി നേതാക്കള്‍ ഇടപെട്ട് ഫാം നിവാസികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാത്രി പതിനൊ
ന്ന് മണിയോടെ പ്രതിഷേധത്തിന് അല്പം ശമനമുണ്ടായതും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റാന്‍ അധികൃതര്‍ക്ക് സാധിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക