ഗുവാഹത്തി : ചായയുടെ യഥാർത്ഥ രുചി ചായ വിൽപ്പനക്കാരന് മാത്രമേ മനസ്സിലാകൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുവാഹത്തിയിലെ സരുസജായി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഝുമുയിർ ബിനന്ദിനി പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സരുസജായിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി മോദി ഏറെ ഹൃദയംഗമായ പ്രസംഗമാണ് നടത്തിയത്. അദ്ദേഹം തന്റെ പ്രസംഗം അസമീസ്, ബഗാനിയ ഭാഷകളിൽ ആരംഭിച്ചത് ഏവരിലും കൗതുകമുണർത്തി. ചായയ്ക്കും സുഗന്ധവും സൗന്ദര്യവുമുണ്ട്. ചായയ്ക്ക് അതിന്റേതായ സുഗന്ധമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഒരു ചായ വിൽപ്പനക്കാരന് ഇത് മറ്റാരെക്കാളും നന്നായി മനസ്സിലാകുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. തേയിലത്തോട്ടവുമായി നിങ്ങൾക്കുള്ള ബന്ധം തന്നെയാണ് എനിക്കും അതിനോട് ഉള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതിനു പുറമെ ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിച്ചതിന് അസം സർക്കാരിനെയും മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. 2023-ൽ താൻ അസമിൽ വന്നപ്പോൾ 11,000 നർത്തകർ ബിഹു നൃത്തം അവതരിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
അസമിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായി ജുമുയിർ ബിനന്ദിനിയെ അദ്ദേഹം വിശേഷിപ്പിക്കുകയും അതിനെ ഒരു ചരിത്ര നിമിഷമായി വിശേഷിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക