ഭജനില്‍ പങ്കെടുക്കുന്ന രവീണ്ട ടാണ്ടനും മകള്‍ റാഷ തഡാനിയും(ഇടത്ത്) കത്രീനകൈഫും(വലത്തേയറ്റം) സ്വാമി ചിദാനന്ദ സരസ്വതിയ്ക്കൊപ്പം പാടുന്നു
പ്രയാഗ് രാജ് :പ്രയാഗ് രാജില്‍ മഹാകുംഭമേളയ്ക്കെത്തുകയും ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്ത ശേഷം ബോളിവുഡ് നടിമാരായ രവീണ ടാണ്ഡനും മകള്‍ റാഷ തഡാനിയും കത്രീനകൈഫിനൊപ്പം സ്വാമി ചിദാനന്ദ സരസ്വതിയുടെ ഭജനയില്‍ പങ്കെടുത്തു. പരമാര്‍ത്ഥ് നികേതന്‍ ആശ്രമത്തിന്റെ അധ്യക്ഷനാണ് സ്വാമി ചിദാനന്ദ സരസ്വതി.
രവീണ ടാണ്ഡനും മകള്‍ റാഷ തഡാനിയും കത്രീനകൈഫിനൊപ്പം സ്വാമി ചിദാനന്ദ സരസ്വതിയുടെ ഭജനയില്‍:
നല്ലൊരു ഭജന്‍ ഗായകന്‍ കൂടിയായ സ്വാമിയ്‌ക്കൊപ്പം താളം പിടിച്ച് രവീണ ടാണ്ഡനും മകള്‍ റാഷ തഡാനിയും കത്രീനകൈഫും ഒപ്പം കൂടി. ഇതോടെ ഇവരുടെ വീഡിയോ എടുക്കാന്‍ വ്ളോഗര്‍മാരുടെ വന്‍തിരക്കായിരുന്നു. ലോകത്തെമ്പാടുനിന്നും പതിനായിരക്കണക്കിന് വ്ളോഗര്‍മാരാണ് ഇവിടെ എത്തിയത്.
ഹര്‍ ഹര്‍ ഗംഗേ…ഹര്‍ ഹര്‍ ഗംഗേ…ജയമാതാ ഗംഗേ എന്ന ഇദ്ദേഹത്തിന്റെ ശ്രുതിമധുരമായ ആലാപനത്തിനൊപ്പം രവീണ ടാണ്ഡനും മകള്‍ റാഷ തഡാനിയും കത്രീനകൈഫും വരികള്‍ ഏറ്റുപാടി. കൂടെ അദ്ദേഹത്തിന്റെ ആശ്രമ അന്തേവാസികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക