ലഖ്നൗ : ഉത്തർപ്രദേശിലെ ബറേലിയിൽ ഹോളി ആഘോഷിക്കുന്നതിനെതിരെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി ഇസ്ലാമിസ്റ്റുകൾ. ബരാദാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹാജിയാപൂർ പ്രദേശത്ത് ഹോളി ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന ഹിന്ദു സമുദായത്തിലെ ചില അംഗങ്ങളെ ജിഹാദികൾ ആക്രമിച്ച വാർത്തകളാണ് പുറത്ത് വന്നത്.
അവർ ഹിന്ദുക്കളെ ആക്രമിക്കുകയും “നിങ്ങൾ ഹോളി ആഘോഷിച്ചാൽ ഞങ്ങൾ നിങ്ങളെ കൊല്ലും” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് പോലീസ് അധികാരികൾ പ്രദേശത്ത് എത്തുകയും ആറ് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അവരെ പിടികൂടാൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഹാജിയാപൂരിൽ താമസിക്കുന്ന ലക്ഷ്മൺ, മുന്ന, ഷാനി, ആകാശ് എന്നിവർ അവരുടെ പ്രദേശത്ത് ഒരു ഹോളി പരിപാടി സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അയൻ, സൽമാൻ, അമൻ, റെഹാൻ, ഭുറ, ആലം എന്നിവരുൾപ്പെടെയുള്ള ജിഹാദികൾ അവിടെ എത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇരകളെ വടികൊണ്ട് അടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
ഹോളിക്ക് മുമ്പ് അന്തരീക്ഷം തകർക്കാൻ ഇവർ ഗൂഢാലോചന നടത്തിയതായും പോലീസ് അറിയിച്ചു. കേസ് ഫയൽ ചെയ്തതിന് ശേഷം കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികളിൽ രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അതേ സമയം ഇത് ആദ്യ സംഭവമല്ല. 2022ൽ ബരാദാരി പ്രദേശത്തിന്റെ അടുത്തുള്ള ഹാജിയാപൂർ, ജോഗി നവാദ, ചക് മഹമൂദ് എന്നിവിടങ്ങളിൽ മുമ്പ് വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരാൻ പോകുന്ന ഹോളിയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ യുപി പോലീസ് കർശന നിരീക്ഷണങ്ങളാണ് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക