ആലപ്പുഴ: സിപിഎം സമ്മേളനത്തില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നതോടെ യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരില്‍ നിന്ന് മേലുദ്ദ്യോഗസ്ഥന് മൊഴിയെടുത്തു. കഞ്ചാവു കേസെടുക്കുന്നതിനു നേതൃത്വം നല്കിയ കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ എന്നിവരെയാണ് ആലപ്പുഴ എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചു വരുത്തി അസി. കമ്മീഷണര്‍ അശോക് കുമാര്‍ മൊഴിയെടുത്തത്.
ഡിസംബര്‍ 28 നാണ് എംഎല്‍എയുടെ മകന് കനിവ് ഉള്‍പ്പടെ ഒന്‍പത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടി കഞ്ചാവ് കേസെടുത്തത്. പിന്നീട് ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. വാര്‍ത്ത പുറത്ത് വന്നതോടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു പ്രതിഭ രംഗത്തെത്തി. പാര്‍ട്ടി ജില്ലാ സമ്മേളനത്തിലും സംഭവത്തിന്റെ പേരില്‍ ഒച്ചപ്പാടുണ്ടായി. പ്രതിഭ ഉന്നതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: