Kerala

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോ പാടില്ല; മുഖവും ചെവിയും വ്യക്തമാകണം; ലംഘിച്ചാല്‍ പിഴ ; നിർദ്ദേശവുമായി ആധാർ അതോറിറ്റി

Published by

ന്യൂഡൽഹി: ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോകൾ പാടില്ലെന്ന് ആധാർ അതോറിറ്റി. ഫോട്ടോയില്‍ മുഖം വ്യക്തമാകാത്തതിനാല്‍ ഒട്ടേറെ അപേക്ഷകള്‍ നിരസിക്കുന്ന സാഹചര്യത്തിലാണിത്. നിര്‍ദേശം ലംഘിച്ചാല്‍ ആധാര്‍ ഓപ്പറേറ്റര്‍ക്ക് ഒരുവര്‍ഷം സസ്‌പെന്‍ഷനും പിഴയും ശിക്ഷ ലഭിക്കും. ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) സംസ്ഥാന അധികൃതര്‍ നല്‍കിയ നിര്‍ദേശം അക്ഷയ പ്രോജക്ട് അധികൃതരാണ് സംരംഭകര്‍ക്കു കൈമാറിയത്.

ആധാറിനായി നൽകുന്ന ഫോട്ടോയിൽ ചെവിയും നെറ്റിയും വ്യക്തമായിരിക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയാൻ മുഖം പൂർണ്ണമായും വ്യക്തമാകുന്ന ഫോട്ടോ ആവശ്യമാണ്.

ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ ഫോട്ടോയെടുക്കുമ്പോള്‍ മുഖം മുഴുവന്‍ വ്യക്തമായാല്‍ മതിയെന്നും തലമറഞ്ഞിരിക്കാമെന്നുമായിരുന്നു ആധാര്‍ അതോറിറ്റിയുടെ വ്യവസ്ഥ. മത-പരമ്പരാഗത ആചാരങ്ങളുമായി ബന്ധപ്പെട്ട തലപ്പാവ്, തൊപ്പി എന്നിവ ഫോട്ടോയ്‌ക്ക് അനുവദനീയമാണെന്നു വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഫോട്ടോയെടുത്തുനല്‍കിയ അപേക്ഷകള്‍ കൂടുതലായി നിരസിക്കപ്പെട്ടു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by