ന്യൂഡൽഹി : യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗമായിരുന്ന ഇൽഹാൻ ഒമറിനെ യുഎസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗങ്ങൾ രംഗത്ത് .ഇൽഹാൻ ഒമറിന് ‘അമേരിക്കയേക്കാൾ സോമാലിയയോടാണ് വിശ്വസ്തയെന്നും യുഎസ് കോൺഗ്രസ് അംഗമായ ബ്രാൻഡൻ ഗിൽ പറയുന്നു.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നടപടികൾ എങ്ങനെ ഒഴിവാക്കാമെന്ന് പഠിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾ .ഇൽഹാൻ നടത്തുന്നുണ്ടെന്നും ബ്രാൻഡൻ ഗിൽ പറയുന്നു . ഇതിനുപുറമെ, ഇൽഹാൻ ഒമറിനെ നാടുകടത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിൽ ഒപ്പിടാനും ചിലരോട് ബ്രാൻഡൻ ഗിൽ അഭ്യർത്ഥിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടുത്ത കൂട്ടുകാരിയാണ് ഇൽഹാൻ എന്നാണ് റിപ്പോർട്ടുകൾ . നേരത്തെ ജമ്മു കശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന രീതിയിൽ ചർച്ച നടത്തിയ വ്യക്തിയാണ് ഇൽഹാൻ . ശക്തരായ ഇസ്ലാമിസ്റ്റ് ലോബികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ് ഇൽഹാൻ ഒമർ .
സൊമാലിയയിലാണ് ഇൽഹാന്റെ ജനനം. . സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട അഭയാർത്ഥിയായി 1995-ൽ 12-ാം വയസ്സിലാണ് ഇൽഹാൻ ഒമർ യുഎസിൽ എത്തിയത്. അഞ്ച് വർഷത്തിന് ശേഷം, 17-ആം വയസ്സിൽ പൗരത്വം സ്വീകരിച്ചു. 2016 നവംബറിൽ, യുഎസ് കോൺഗ്രസിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു.
യുഎസ് ഇമിഗ്രേഷൻ നടപടി മറികടക്കാൻ ഇൽഹാൻ തന്റെ സ്വന്തം സഹോദരനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. . ഇൽഹാൻ ഒമറിന്റെ സഹോദരനുമായുള്ള വിവാഹവും പിന്നീട് യുഎസിലേക്ക് അനധികൃതമായി കുടിയേറിയതും അന്വേഷിക്കണമെന്ന് ഡൊണാൾഡ് ട്രംപ് നീതിന്യായ വകുപ്പിനോട് മുൻപ് ആവശ്യപ്പെട്ടിരുന്നു.
മോദി സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ട്, തന്റെ പ്രചാരണം തുടരാൻ ബൈഡൻ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക സഹായവും ഇവർ തേടിയിരുന്നു .
ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും ‘ഇടതു-ലിബറൽ’ സർക്കിളുകളിൽ നിന്നുള്ള പിന്തുണയോടെ, ഇൽഹാൻ ഒമർ കശ്മീർ വിഷയം യുഎസ് പ്രതിനിധി സഭയിൽ ഉന്നയിക്കാനും ശ്രമിക്കാറുണ്ട് . ഇന്ത്യയിലെ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ അക്രമങ്ങൾക്കിരയാകുന്നുവെന്ന് പ്രചരിപ്പിക്കുന്നതും ഇൽഹാൻ ആണ്.
മുസ്ലീം ബ്രദർഹുഡ് , ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പാശ്ചാത്യ ശാഖയായ ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക , സഹോദര സംഘടനയായ ഇസ്ലാമിക് റിലീഫ്, ഹെൽപ്പിംഗ് ഹാൻഡ് ഫോർ റിലീഫ് ആൻഡ് ഡെവലപ്‌മെന്റ് പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ട്. ലഷ്‌കർ-ഇ-ത്വയ്ബ പോലുള്ള ഇസ്ലാമിക ഭീകര സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ട്. മുൻപ് പലതവണ ഹമാസിനു പിന്തുണയുമായും ഇൽഹാൻ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക